കൈകോര്‍ത്ത് പിടിച്ച് അച്ഛനും മകനും മരണത്തിലേക്ക് നടന്ന്... വീഡിയോ ദൃശ്യം
India

കൈകോര്‍ത്ത് പിടിച്ച് അച്ഛനും മകനും മരണത്തിലേക്ക് നടന്ന്...; നടുക്കുന്ന വീഡിയോ പുറത്ത്

ഇരുവരും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലുടെ സംസാരിച്ച് നടന്നുപോകുന്നത് വീഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ അച്ഛനും മകനും ട്രെയിനിന് മുന്നില്‍ കിടന്ന് ആത്മഹത്യ ചെയ്യുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. മുംബൈയില്‍ നിന്ന് 32 കിലോ മീറ്റര്‍ അകലെയുള്ള ഭയന്ദര്‍ റെയില്‍വേ സ്‌റ്റേഷന് തൊട്ടരികെ വച്ചാണ് സംഭവം.

ഇരുവരും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലുടെ സംസാരിച്ച് നടന്നുപോകുന്നത് വീഡിയോയില്‍ കാണാം. പ്ലാറ്റ് ഫോമിന്റെ അറ്റത്ത് എത്തിയപ്പോള്‍ ഇരുവരും ഇറങ്ങി കൈകള്‍ പിടിച്ചുനടക്കുന്നതും കാണാം. അതിനിടെ എതിരെ വന്ന ട്രെയിനിനടിയില്‍ ഇരുവരും കിടക്കുന്നതും കുറച്ചുനിമിഷങ്ങള്‍ക്ക് ശേഷം അവരുടെ മുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങുന്നതും വീഡിയോയില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പല്‍ഘാര്‍ ജില്ലയിലെ ഭയന്ദര്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ പത്തരയോടെയാണ് സംഭവം, വിരാറില്‍ നിന്ന് ചര്‍ച്ച ഗേറ്റിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. നലസോപാര സ്വദേശികളായ ജയ് മേത്ത, പിതാവ് ഹരീഷ് മേത്ത എന്നിവരാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT