പ്രതീകാത്മക ചിത്രം 
India

വീട്ടില്‍ പെണ്‍കുട്ടി തനിച്ചായി; വൈദ്യുതി റീഡിങ് രേഖപ്പെടുത്താന്‍ എത്തിയ ആള്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

രക്ഷിതാക്കള്‍ സമീപപ്രദേശത്ത്‌ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വൈദ്യുതി മീറ്റര്‍ രേഖപ്പെടുത്താന്‍ എത്തിയ ആള്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് ഏരിയയിലാണ് സംഭവം.

മീറ്റര്‍ രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രക്ഷിതാക്കള്‍ സമീപപ്രദേശത്ത്‌ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. സഹോദരന്‍ പുറത്ത് ജോലിക്കായി പോയിരുന്നു. ഈ സമയത്താണ് സോനു വര്‍മ എന്നയാള്‍ മീറ്റര്‍ റിഡിങ്ങിനായി വീട്ടിലെത്തിയത്. 

വീട്ടിലെത്തിയ വൈദ്യുതി ജീവനക്കാരന്‍ ആദ്യം പെണ്‍കുട്ടിയോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടു. അത് നല്‍കിയ ശേഷം വീണ്ടും വെള്ളത്തിനായി ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ പോയപ്പോള്‍ അയാളും വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി ഒച്ചവെച്ചതോടെ അയല്‍വാസിയായ ഒരു സ്ത്രീ ഓടിയെത്തി. ഇവര്‍ അയല്‍വാസികളെ വിളിച്ചുകൂട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തിയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !