പ്രതീകാത്മക ചിത്രം 
India

വീണ്ടും ദുരഭിമാനക്കൊല; 17കാരിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി

പ്രണയബന്ധത്തിന്റെ പേരിൽ പതിനേഴുകാരിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്നൗ: പ്രണയബന്ധത്തിന്റെ പേരിൽ പതിനേഴുകാരിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി.  ഉത്തർപ്രദേശിലെ ബന്ദയിലാണ് ​ദുരഭിമാനക്കൊല.  പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതോടെയാണ് അച്ഛൻ ദേശ്‌രാജ്, സഹോദരൻ ധനഞ്ജയ് എന്നിവർ ചേർന്ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നത്.

കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഇവർ തൊഴുത്തിൽ കുഴിച്ചുമൂടി. സ്വന്തം സമുദായത്തിലുള്ള യുവാവുമായിട്ടായിരുന്നു യുവതിയുടെ ബന്ധം. എന്നാൽ വീട്ടുകാർ ഇതിനെ എതിർത്തു.  

ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി