പ്രതീകാത്മക ചിത്രം 
India

വീണ്ടും ദുരഭിമാനക്കൊല; 23കാരനെ ഭാര്യയുടെ സഹോദരൻമാർ വെട്ടിക്കൊന്നു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

വീണ്ടും ദുരഭിമാനക്കൊല; 23കാരനെ ഭാര്യയുടെ സഹോദരൻമാർ വെട്ടിക്കൊന്നു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീ​ഗഢ്: ഹരിയാനയിൽ ദുരഭിമാനക്കൊല. പാനിപത്തിൽ സഹോദരിയുടെ ഭർത്താവിനെ സഹോദരന്മാർ കുത്തിക്കൊലപ്പെടുത്തി. ജാതി മാറി വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം. 23കാരനായ നീരജാണ് കൊല്ലപ്പെട്ടത്. 

വെള്ളിയാഴ്ച രാത്രി പാനിപത്തിലെ തിരക്കേറിയ മാർക്കറ്റിൽ വെച്ചായിരുന്നു കൊലപാതകം. പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. നീരജിന്റെ സഹോദരൻ ജഗദീഷാണ് പരാതി നൽകിയത്.

കൊലപാതകത്തിന് തൊട്ടുമുമ്പ് കൂടിക്കാഴ്ചക്കായി കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നീരജിനെ ഫോൺ ചെയ്‌തെന്നും നീരജിന്റെ ഭാര്യയെ വിളിച്ച് നീ ഉടൻ കരയുമെന്ന് പറഞ്ഞതായും ജഗദീഷ് പറഞ്ഞു. പൊലീസിനെതിരെയും ഇയാൾ ആരോപണം ഉന്നയിച്ചു. നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നെന്നും പൊലീസിൽ പരാതിപ്പെട്ടിട്ട് നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇവരുടെ പ്രണയം പ്രശ്‌നമായപ്പോൾ ഗ്രാമത്തിലെ പ്രമുഖരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് നടന്നിരുന്നു. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതിച്ചെങ്കിലും സഹോദരന്മാർ എതിർത്തുവെന്ന് ഡെപ്യൂട്ടി എസ്പി സതീഷ് കുമാർ പറഞ്ഞു. ഒന്നര മാസം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ ദുരഭിമാനക്കൊലയാണ് ഹരിയാനയിൽ നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന