പ്രതീകാത്മക ചിത്രം 
India

വീണ്ടും ദുരഭിമാനക്കൊല; മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കത്തിച്ചു

താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിനെ അറിയിച്ചു. തുടര്‍ന്ന് വിവാഹം മുടങ്ങി. ഇതില്‍ വീട്ടുകാര്‍ അസ്വസ്ഥരായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  പ്രണയത്തില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ 22കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നാലെ അച്ഛനും സഹോദരനും മറ്റ് മൂന്ന് ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം കത്തിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം.

ജനുവരി 22നാണ് ശുഭാംഗി ജോഗ്ദാന്‍ഡ് എന്ന യുവതിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കയര്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി അച്ഛനും മക്കളും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയും അവശിഷ്ടങ്ങള്‍ തോട്ടിലേക്ക് എറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

മൂന്നാം വര്‍ഷ ഹോമിയോ വിദ്യാര്‍ഥിനിയായ ശുഭാംഗിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിനെ അറിയിച്ചു. തുടര്‍ന്ന് വിവാഹം മുടങ്ങി. ഇതില്‍ വീട്ടുകാര്‍ അസ്വസ്ഥരായിരുന്നു. 

ജനുവരി 22 ന് രാത്രി യുവതിയുടെ പിതാവും സഹോദരനും അമ്മാവനും ബന്ധുവും ചേര്‍ന്ന് അവളെ ഒരു ഫാമിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് അവളെ കൊലപ്പെടുത്തുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജഡ്ജിയുടെ മക്കള്‍ എങ്ങനെ ജിവിക്കണമെന്ന് തീരുമാനിക്കുന്നത് ഹര്‍ജിക്കാരന്‍ അല്ല'; മദ്യനയക്കേസില്‍ ജസ്റ്റിസ് സ്വര്‍ണകാന്ത തുടരും

മദ്യലഹരിയില്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

വ്യാജ ജോലി വാഗ്ദാനം; യുവതികളെ കംബോഡിയയിലേക്ക് കടത്തി, കൊല്ലം സ്വദേശി പിടിയില്‍

'എസ്എച്ച്ഒക്കെതിരെ നടപടി ഇല്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ';ഡിജിപിക്കും കമ്മീഷണര്‍ക്കും ആര്‍ ശ്രീലേഖയുടെ വാട്‌സ്ആപ്പ് സന്ദേശം

റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തില്‍; സ്‌ട്രോങ് റൂം തുറന്നിട്ടില്ല; വിശദീകരണവുമായി ജില്ലാ കലക്ടര്‍

SCROLL FOR NEXT