വീഡിയോ ദൃശ്യം 
India

ഭാര്യയെ പൊക്കിയെടുത്ത് മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടി; ഒടുവില്‍ സംഭവിച്ചത്-  വീഡിയോ

ട്രെയിന്‍ എത്തുന്ന സമയത്ത് ഭര്‍ത്താവ് യുവതിയുടെ അടുത്തേക്ക് എത്തുകയും കെട്ടിപ്പിടിച്ച് ട്രാക്കിലേക്ക് ചാടുകയുമായിരുന്നു. 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളില്‍ മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് ദമ്പതികള്‍. കൊല്‍ക്കത്ത മെട്രോയുടെ നൗപ്പാര സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. സ്റ്റേഷനില്‍ ട്രെയിന്‍ വരുന്നത് കണ്ട് ഭാര്യയെ കെട്ടിപ്പിടിച്ച് ട്രാക്കിലേക്ക് ചാടുകയായിരുന്നു. ട്രെയിന്‍ ഇരുവരുടെയും ദേഹത്തുകൂടി കയറുകയും ചെയ്തു. 

ട്രെയിന്‍ വരുന്നതിന് മുമ്പായി ദമ്പതികള്‍ പ്ലാറ്റ് ഫോമിലൂടെ നടക്കുന്നത് വീഡിയോയില്‍ കാണാം.ട്രെയിന്‍ എത്തുന്ന സമയത്ത് ഭര്‍ത്താവ് യുവതിയുടെ അടുത്തേക്ക് എത്തുകയും കെട്ടിപ്പിടിച്ച് ട്രാക്കിലേക്ക് ചാടുകയുമായിരുന്നു. 

വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഇരുവരെയും മെട്രോ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

SCROLL FOR NEXT