കുട്ടിയുടെ മൃതദേഹവുമായി കുടുംബം ബൈക്കില്‍ പോകുന്നു 
India

പണമില്ല; സര്‍ക്കാര്‍ ആശുപത്രി ആംബുലന്‍സ് നല്‍കിയില്ല, 3 വയസ്സുകാരിയുടെ മൃതദേഹവുമായി കുടുംബം ബൈക്കില്‍ സഞ്ചരിച്ചത് 65 കിലോമീറ്റര്‍

ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഗ്രാമത്തിലെ ബന്ധുവിന്റെ ബൈക്ക് എത്തിച്ച് മൃതദേഹം അതില്‍ കിടത്തി കൊണ്ടുപോവുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരിയുടെ മൃതദേഹവുമായി ആദിവാസി കുടുംബം ബൈക്കില്‍ സഞ്ചരിച്ചത് 65 കിലോമീറ്റര്‍. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് സെന്റര്‍ (എംസിഎച്ച്) അധികൃതരാണ് പണമില്ലാത്തതിനാല്‍ കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് അനുവദിക്കാതിരുന്നത്.

ഖമ്മം ജില്ലയിലെ കോട്ട മെടേപള്ളി ഗ്രാമത്തിലെ വെട്ടി മല്ലയ്യയുടെ മകള്‍ വെട്ടി സുക്കിയാണ് (മൂന്ന്) മരിച്ചത്. അസുഖം ബാധിച്ച കുട്ടിയെ ആദ്യം എന്‍കൂര്‍ ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 

കുട്ടിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞ് ഡോക്ടര്‍ ഖമ്മം ഗവ. ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ കുട്ടി മരിച്ചു. ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഗ്രാമത്തിലെ ബന്ധുവിന്റെ ബൈക്ക് എത്തിച്ച് മൃതദേഹം അതില്‍ കിടത്തി കൊണ്ടുപോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!