വീഡിയോ ദൃശ്യം 
India

റൊട്ടിക്കുള്ള മാവിൽ തുപ്പി പാചകക്കാരൻ; വിഡിയോ വൈറൽ, ഹോട്ടലുടമ അടക്കം അറസ്റ്റിൽ 

22 സെക്കൻഡുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: റൊട്ടി പരത്തുന്നതിനിടയിൽ മാവിൽ തുപ്പി ഹോട്ടൽ ജീവനക്കാരൻ. ലഖ്‌നൗവിലെ കക്കോരിയിലുള്ള ഹോട്ടലിലെ പാചകക്കാരൻ റൊട്ടിയുണ്ടാക്കുന്നതിന്റെ വിഡിയോയാണ് വൈറലായത്. ഇയാളെയും അഞ്ച് സഹായികളെയും അറസ്റ്റ് ചെയ്തെന്ന്  പൊലീസ് പറഞ്ഞു. ഹോട്ടലുടമയെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്

22 സെക്കൻഡുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രതികൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു.

ഹോട്ടലിൽ നിന്ന് ഏറെ മാറി നിന്നാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സുശീൽ രാജ്പുത് എന്നയാളാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതെന്ന് പൊലീസ് പറഞ്ഞു. പാചകക്കാരൻ മാവിൽ തുപ്പുന്നുണ്ടോ എന്ന് വിഡിയോയിൽ നിന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും ഇതിന് സാങ്കേതിക വിദഗ്ധരുടെ സഹായം തേടുമെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ