ഹോട്ടലുടമയും മകനും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം 
India

ഊണിന് കൊടുത്തതില്‍ അഞ്ചുരൂപ കുറഞ്ഞു, ഹോട്ടലുടമയും മകനും ചേര്‍ന്ന് നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു - വീഡിയോ 

ഒഡീഷയില്‍ ഉച്ചഭക്ഷണത്തിന് അഞ്ചുരൂപ കുറച്ച് നല്‍കിയതിന് ഉപഭോക്താവിനെ ഹോട്ടലുടമയും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ഉച്ചഭക്ഷണത്തിന് അഞ്ചുരൂപ കുറച്ച് നല്‍കിയതിന് ഉപഭോക്താവിനെ ഹോട്ടലുടമയും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കിയോണ്‍ജാര്‍ ജില്ലയിലാണ് സംഭവം. ഊണ് കഴിച്ച ശേഷം ഹോട്ടലുടമ 45 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പോക്കറ്റില്‍ 40 രൂപ മാത്രം ഉണ്ടായിരുന്ന ദേഹുരി അഞ്ചുരൂപ പിന്നെ തരാം എന്ന് പറഞ്ഞു. എന്നാല്‍ ഹോട്ടലുടമ ഇത് സമ്മതിച്ചില്ല. കുപിതനായ ഹോട്ടലുടമയും മകനും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു എന്നതാണ് പരാതി. 

ചോറും പയറും പച്ചക്കറിയും ചേര്‍ന്ന ഭക്ഷണത്തിന്  45 രൂപയാകുന്നത് എങ്ങനെ എന്ന് ദേഹുരി ചോദിക്കുന്നു. അഞ്ചുരൂപ അടുത്ത തവണ തരാമെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല. നടുറോഡില്‍ മറ്റുള്ളവര്‍ കാണ്‍കെ തന്നെ ഒരു ദയയുമില്ലാതെ മര്‍ദ്ദിച്ചതായി ദേഹുരി പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് ആയില്ല; നേതാക്കള്‍ക്ക് അഹങ്കാരം'; സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍

സ്പീക്കറുടെ സമവായം; പ്രതിപക്ഷം സഹകരിക്കും; പരീക്ഷാ ഭേദ​​ഗതി ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച

കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ എത്തിയത് 14ലക്ഷം, കാവ്യക്ക് 5 മാസത്തിനിടെ 9 ലക്ഷം; പണം അയച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം; ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

Today's Rashi Phalam July 28|മുടങ്ങിക്കിടന്ന പണം ലഭിക്കും, സ്ഥലവുമായി ബന്ധപ്പെട്ട പ്രവർത്തനം ​ഗുണകരം

ചരിത്രമെഴുതി ശര്‍മിളയും സർവേശും; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട