പ്രതീകാത്മക ചിത്രം 
India

കഴിച്ചത് ഇഡ്ഡലി, ബില്ലിൽ കഴിക്കാത്ത സമൂസയുടെ തുകയും; ഹോട്ടലുടമയെ അടിച്ച് കൊന്നു

കഴിച്ചത് ഇഡ്ഡലി, ബില്ലിൽ കഴിക്കാത്ത സമൂസയുടെ തുകയും; ഹോട്ടലുടമയെ അടിച്ച് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ എഴുതിച്ചേർത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആൾ അടിച്ചു കൊന്നു. മധുരയിലാണ് ദാരുണ സംഭവം നടന്നത്. മധുര കെ പുദൂർ ഗവ. ടെക്‌നിക്കൽ ട്രെയിനിങ് കോളജിന് സമീപത്തുള്ള ഹോട്ടലിലാണു സംഭവം. 

ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണൻ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാൽ ബില്ലിൽ സമൂസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാർ തുക ചേർത്തിരുന്നു. ഇതിൽ പരാതിപ്പെട്ടതോടെ കണ്ണൻ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാർ വാദിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. 

അതിനിടെ പ്രകോപിതനായ കണ്ണൻ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. മുത്തുകുമാർ തത്ക്ഷണം മരിച്ചു. ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 

മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മധുര സർക്കാർ ആശുപത്രിയിലേക്കു മാറ്റി. കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ ചേർത്തതു മൂലമുള്ള ദേഷ്യത്തിലാണു കൊലപാതകം നടത്തിയതെന്നു കണ്ണൻ പൊലീസിനോടു സമ്മതിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം, സിപിഐ അംഗങ്ങളുടെ കണക്കെടുക്കാൻ വിചിത്ര ഉത്തരവ്; തഹസിൽദാർക്ക് സസ്‌പെൻഷൻ, ഉത്തരവ് പിൻവലിച്ചു

നിരവധി കോസ്‌മെറ്റിക് മാറ്റങ്ങള്‍, വരുന്നു സ്‌കോഡ സ്ലാവിയ അപ്‌ഡേറ്റ് വേര്‍ഷന്‍; ബുക്കിങ് ആരംഭിച്ചു

വെള്ളപ്പാണ്ടിന് ഇനി ഗുളിക; സ്വാഭാവിക നിറം തിരിച്ചുവരുമോ? പുതിയ ചികിത്സയെ കുറിച്ച് അറിയാം

'വിദ്വേഷം വിളമ്പാന്‍ ഇറങ്ങിയവര്‍ അത് സ്വയം ഇലയിട്ട് തിന്നുക'; കമന്റുകള്‍ക്ക് മറുപടിയുമായി ഷേര്‍ഷ

നിങ്ങള്‍ക്ക് പ്രായം 30 വയസാണോ?, ദിവസവും 274 രൂപ മാറ്റിവെച്ചാല്‍ കോടീശ്വരനാകാം; പിപിഎഫ് സ്ട്രാറ്റജി