കര്‍ണാടക ഹൈക്കോടതി/ഫയല്‍ 
India

വാടകയ്ക്കു കൊടുത്ത കെട്ടിടത്തില്‍ പെണ്‍വാണിഭ സംഘം; ഉടമയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

ഉടമയുടെ അറിവോടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം എന്നുണ്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കൂ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വാടകയ്ക്കു കൊടുത്ത കെട്ടിടത്തില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചതിന് ഉടയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഉടമയുടെ അറിവോടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം എന്നുണ്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.

2019 ഡിസംബറിലാണ് ഉടമ കെട്ടിടം വാടകയ്ക്കു നല്‍കിയത്. ജനുവരിയില്‍ പൊലീസ് ഇവിടെ റെയ്ഡ് നടത്തി പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു. കേസില്‍ തന്നെയും പ്രതി ചേര്‍ത്തതിന് എതിരെ ഉടമ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ 3 (രണ്ട്) ബി വകുപ്പ് അനുസരിച്ച് ഉടമയുടെ അറിവോടെ സംഘം പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ കേസെടുക്കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ ഉടമ ഈ കെട്ടിടത്തില്‍ താമസിക്കുന്നില്ല. മറ്റൊരിടത്തു താമസിക്കുന്ന ഉടമയ്ക്ക് ഇവിടെ നടന്ന കാര്യങ്ങള്‍ അറിയണമെന്നില്ല. ഇക്കാര്യം പൊലീസ് തന്നെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഉടമയ്‌ക്കെതിരെ കേസെടുത്തത് നിയമത്തിന്റെ ദുരുപയോഗമായേ കാണാനാവൂ എന്ന് കോടതി വിമര്‍ശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT