ac train 
India

കിടക്ക, ബെഡ്ഷീറ്റ്, ടവല്‍, തലയണ..; എല്ലാം 'അടിച്ചുമാറ്റി', റെയിൽവേയ്ക്ക് നഷ്ടം 104.51 കോടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: നാല് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ നിന്ന് ബെഡ്ഷീറ്റുകൾ, ടവലുകൾ, പുതപ്പുകൾ, തലയിണകൾ, തലയിണ കവറുകൾ എന്നിവയുൾപ്പെടെ 1.27 കോടിയിലധികം ലിനൻ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്.

ലിനൻ തുണികൾ കാണാതായത് മൂലം റെയിൽവേക്ക് 104.51 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. 46.54 ലക്ഷം ടവലുകൾ, 41.13 ലക്ഷം ബെഡ്ഷീറ്റുകൾ, 23.59 ലക്ഷം തലയിണ കവറുകൾ, 12.95 ലക്ഷം പുതപ്പുകൾ, 2.76 ലക്ഷം തലയിണകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

16 റെയില്‍വേ സോണിലെ തിരുച്ചിറപ്പള്ളി, പാലക്കാട് ഡി 54 ഡിവിഷനില്‍നിന്നുള്ള കണക്കാണിത്. ആകെ 18 സോണും 69 ഡിവിഷനുകളുണാണുള്ളത്. മോഷ്ടിക്കപ്പെട്ടവയില്‍ 67 ശതമാനാവും ബിക്കാനീര്‍, ജോധ്പുര്‍, ജയ്പുര്‍, റാഞ്ചി, ഡല്‍ഹി, മുംബൈ അഹമ്മദാബാദ്, സോന്‍പുര്‍, ദാനാപുര്‍, ബിലാസ്പുര്‍ എന്നീ ഡിവിഷനുകളിലാണ്.

തിരിച്ചിറപ്പള്ളി, പാലക്കാട് ഡിവിഷനുകളില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില ഇടങ്ങളില്‍ മോഷണം പോയവയുടെ പണം കോച്ച് അറ്റന്‍ഡര്‍മാരില്‍ നിന്ന് പ്രതിമാസം 2,000-3,000 രൂപ ഈടാക്കുന്നുണ്ട്. തുച്ഛവരുമാനക്കാരായ അറ്റന്‍ഡര്‍മാരെ ഇത് പ്രതിസന്ധിയിലാക്കുന്നു.

How stolen bedrolls from AC coaches cost Indian Railways over Rs 104 crore in four years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി