ട്രെയിനിലുണ്ടായ തീപിടിത്തം   വീഡിയോ ദൃശ്യത്തിൽ നിന്ന്
India

തിരുമല എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം ( വീഡിയോ)

വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: തിരുമല എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ അഗ്നിബാധ. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മൂന്നു ബോഗികളിലാണ് തീപിടിത്തമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അപകടമുണ്ടായ ബോഗികളില്‍ ആ സമയത്ത് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല, അതിനാല്‍ ആളപായം ഉണ്ടായില്ല. എസി കംപാര്‍ട്ട്‌മെന്റുകളായ എം1, ബി7, ബി6 കോച്ചുകളാണ് തീപിടിത്തത്തില്‍ നാശമുണ്ടായത്.

റെയില്‍വേ, അഗ്നിശമന സേനകള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു. തിരുമല എക്‌സപ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തിരുമലയിലേക്ക് പുറപ്പെടാനിരിക്കെയാണ് തീപിടിത്തമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ'; ഇംഗ്ലണ്ടിനെ കെട്ടിപ്പൂട്ടി; മെസിക്ക് രണ്ടാം ലോകകിരീടം അരികെ

'മുഖ്യമന്ത്രിയുടെ സ്വപ്‌നം മലങ്കര സഭയുടെ ചിരകാല സ്വപ്നം'; വിഡി സതീശന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Today's Rashi Phalam July 16 | യാത്രകൾ ഗുണകരമാകും, സാമ്പത്തിക തീരുമാനങ്ങൾ അനുകൂലമാകും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍