പ്രതീകാത്മക ചിത്രം 
India

അടച്ചിട്ട കടയ്ക്കുള്ളില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ മനുഷ്യന്റെ തലച്ചോറ്, കണ്ണുകള്‍, ചെവി; അന്വേഷണം

കടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ സമീപവാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

നാസിക്: പൂട്ടിയിട്ട കടയുടെ തറയ്ക്കുള്ളില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. നാസിക് നഗരത്തിലെ മുംബൈ നക് പ്രദേശത്തെ കടയില്‍ നിന്നാണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ടുദിവസമായി കടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ സമീപവാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് പരിശോധന നടത്തിയപ്പോള്‍ കടയില്‍ നിറെയ പാഴ് വസ്തുക്കളായിരുന്നു. അതിനിടെ രണ്ട് പ്ലാസ്റ്റിക് പാത്രങ്ങള്‍ തുറന്നപ്പോള്‍  മനുഷ്യന്റെ ചെവി, തലച്ചോറ്, കണ്ണ്, മുഖത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

കടയുടെ ഉടമയുടെ മക്കള്‍ രണ്ടുപേരും ഡോക്ടര്‍മാരാണ്. അയതിനാല്‍ മനുഷ്യാവശിഷ്ടങ്ങള്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.  എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി