പ്രതീകാത്മക ചിത്രം 
India

മരിച്ച അച്ഛനെ പുനര്‍ ജീവിപ്പിക്കാന്‍ നരബലി; കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം, യുവതി പിടിയില്‍

മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് താന്‍ നരബലി നടത്താന്‍ തീരുമാനിച്ചതെന്നാണ് യുവതി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ നരബലി വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിനു മുമ്പുതന്നെ രാജ്യതലസ്ഥാനത്തും മനുഷ്യനെ ബലികൊടുക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. മരിച്ചുപോയ പിതാവിനെ പുനര്‍ ജീവിപ്പിക്കാനായി രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സൗത്ത് ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലി നല്‍കാനായിരുന്നു ശ്രമം. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. 

പിറ്റേന്ന് കുട്ടിയെ ബലി നല്‍കാനായിരുന്നു പദ്ധതിയെന്ന് യുവതി പൊലീസിനോടു സമ്മതിച്ചു. മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് താന്‍ നരബലി നടത്താന്‍ തീരുമാനിച്ചതെന്നാണ് യുവതി പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT