ബിജെപി എംപി സ്ത്രീയെ ശകാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം 
India

'ഹിന്ദുത്വ ഇറാന്‍'; നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താത്ത വിവാഹിതയെ വനിതാ ദിനത്തില്‍ ചീത്തവിളിച്ച് ബിജെപി എംപി; വീഡിയോ

വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശന - വില്‍പന മേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിവാഹിത നെറ്റിയില്‍ സിന്ദൂരം അണിയാത്തതിന് ശകാരവുമായി കര്‍ണാടക ബിജെപി എംപി എസ് മുനിസ്വാമി. മാര്‍ച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശന - വില്‍പന മേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള ബിജെപി എംപിയാണ് എസ് മുനിസ്വാമി.

മേള ഉദ്ഘാടനം ചെയ്തശേഷം വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടെ, ഒരു സ്റ്റാളിന് മുന്നില്‍ നിന്ന എംപി സത്രീയോട് ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോയെന്ന് ചോദിച്ചു. 'എന്താണ് നിങ്ങളുടെ പേര്?. എന്താണ് നിങ്ങളുടെ നെറ്റിയില്‍ സിന്ദൂരമില്ലാത്തത്. നിങ്ങള്‍ക്ക് സാമാന്യബുദ്ധി ഇല്ലേ?'-  മുനിസ്വാമി ചോദിച്ചു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

എംപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ബിജെപിയുടെ ഭരണത്തില്‍ ഇന്ത്യയെ ഹിന്ദുത്വ ഇറാന്‍ ആക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ബിജെപിയുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അപലപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

SCROLL FOR NEXT