പ്രതീകാത്മകചിത്രം 
India

ഭാര്യയെ കൊല്ലാന്‍ അമേരിക്കയില്‍ നിന്ന് ഭര്‍ത്താവിന്റെ ക്വട്ടേഷന്‍; ട്രക്ക് ഇടിച്ചു കൊലപ്പെടുത്തി സംഘം

ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം ഭാര്യയെ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്



ചെന്നൈ: ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം ഭാര്യയെ കൊലപ്പെടുത്തി. 28കാരിയായ ജയഭാരതിയാണ് കൊല്ലപ്പെട്ടത്. 
അമേരിക്കയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ കിദാരങ്കോണ്ടം പട്ടണത്തിലാണ് സംഭവം.

ഇരുചക്രവാഹനത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജയഭാരതിയെ കടവയ്യാരു പാലത്തില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന മിനി ട്രക്ക് ഇടിക്കുകയായിരുന്നു. വഴിയില്‍ വീണ യുവതിയെ വഴിയാത്രക്കാര്‍  ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

അപകടത്തെക്കുറിച്ച് ജയഭാരതിയുടെ കുടുംബത്തിന് തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. ബന്ധുക്കള്‍ അപകടസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച്, തിരുവാരൂര്‍ താലൂക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്, വിവിധ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വെളിപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT