ഫയല്‍ ചിത്രം 
India

നടുറോഡില്‍ കാറില്‍ നിന്ന് വലിച്ചിറക്കി, പൊലീസ് സ്റ്റേഷന് മുന്നില്‍ ബിസിനസുകാരനെ വെട്ടിക്കൊന്നു, എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ 

പൊലീസ് സ്റ്റേഷനില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ, ബിസിനസുകാരനെ വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പൊലീസ് സ്റ്റേഷനില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ, ബിസിനസുകാരനെ വെട്ടിക്കൊന്നു. ബിസിനസുകാരനായ സുബൈദി (37) ആണ് മരിച്ചത്.

ഹൈദരാബാദ് ചന്ദ്രയാനഗുട്ട പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. നടുറോഡില്‍ കാറില്‍ നിന്ന് വലിച്ചിറക്കിയ ശേഷം അക്രമി സംഘം സുബൈദിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവം കണ്ട് ഭയന്നുപോയ പൊലീസുകാരോ വഴിയാത്രക്കാരോ ബിസിനസുകാരനെ രക്ഷിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ അക്രമിസംഘം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊലപാതകത്തില്‍ സുബൈദിയുടെ സഹോദരന്മാര്‍ക്ക് പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പണ കൈമാറ്റ ബിസിനസിലാണ് സുബൈദി ഏര്‍പ്പെട്ടിരുന്നത്. സഹോദരങ്ങള്‍ക്ക് ഇടയിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ സംശയം. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി പൊലീസ് അറിയിച്ചു. അതേസമയം ബിസിനസുകാരനെ സമയോചിതമായ ഇടപെടല്‍ നടത്തി രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടി ചന്ദ്രയാന്‍ഗുട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ ഹൈദരാബാദ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT