ഹൈദരാബാദ്: ഹൈദരാബാദിലെ അടച്ചിട്ട വീട്ടില്‍ കയറിയ കള്ളനെ വീട്ടുടമസ്ഥന്‍ യുഎസ്സിലിരുന്ന് പിടികൂടി. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണു കള്ളനെ പിടിച്ചത്. അടച്ചിട്ട വീടുകളില്‍ മാത്രം കവര്‍ച്ച നടത്തി കുപ്രസിദ്ധനമായ ടി രാമകൃഷ്ണന്‍ എന്ന കള്ളനാണ് അറസ്റ്റിലായത്.
കുക്കാട്ടുപള്ളി ഹൗസിങ് കോളനിയിലെ വീട്ടിൽ ബുധനാഴ്ച്ച പുലര്‍ച്ചെയാണു കള്ളന്‍ കയറിയത്. വീടിന്റെ പൂട്ടു പൊളിച്ച് അകത്തു കയറി കള്ളന്‍ വാതിലടച്ച് ഉള്ളില്‍നിന്നു കുറ്റിയിട്ടു. വീടിനു ചുറ്റും ആളുകളുടെ സാന്നിധ്യമുണ്ടായാല്‍ അലര്‍ട്ട് നല്‍കുന്ന അത്യാധുനിക സിസിടിവി ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. കള്ളൻ കയറുന്ന ദൃശ്യങ്ങൾ കാമറയിലൂടെ കണ്ട ഉടമ പൊലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു.
ഹൈദരാബാദ് സ്റ്റേഷനിൽ നിന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ഇന്‍സ്പെക്ടറും രണ്ടു കോണ്‍സ്റ്റബിൾമാരും വീട്ടിലെത്തി. കതകിൽ മുട്ടിയെങ്കിലും ആരും വാതിൽ തുറന്നില്ല. പിന്നീട് ജനല്‍വഴി അകത്തു കയറിയ പൊലീസ് പണവും ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും എടുത്തുകൊണ്ടുപോകാനായി ഒരുക്കിവച്ചതായി കണ്ടെത്തി. വീട്ടിലെ അലമാരകളും മേശകളും തുറന്നുകിടക്കുകയായിരുന്നു. പരിശോധിച്ചപ്പോൾ കിടപ്പുമുറിക്കകത്ത് കള്ളൻ ഉണ്ടെന്ന് മനസ്സിലായി. കീഴടങ്ങിയില്ലെങ്കില്‍ വെടിവച്ചിടുമെന്ന് പറഞ്ഞതോടെ കട്ടിലിന്റെ അടിയില്‍ ഒളിച്ചിരുന്ന കള്ളന്‍ പുറത്തെത്തി. വീട്ടില്‍ കള്ളന്‍ കയറുന്നതിന്റെയും പിടികൂടൂന്നതിന്റെയും ദൃശ്യങ്ങള്‍ ഉടമ ട്വിറ്ററില്‍ പങ്കുവച്ചിട്ടുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates