ചന്ദ്രശേഖര്‍ പോള്‍ 
India

യുഎസില്‍ അജ്ഞാതന്റെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഹൈദരാബാദില്‍ ഡെന്റല്‍ സര്‍ജറിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2023-ലാണ് പോള്‍ ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎസിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒരു ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യവേ അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദില്‍ ഡെന്റല്‍ സര്‍ജറിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2023-ലാണ് പോള്‍ ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്. ആറ് മാസം മുമ്പ് അദ്ദേഹം മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കി. മുഴുവന്‍ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈമായി ജോലിയില്‍ പ്രവേശിച്ചത്.

മകന്റെ മൃതദേഹം യുഎസില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ വിദ്യാര്‍ഥിയുടെ കുടുംബം സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ബിആര്‍എസ് എംഎല്‍എ സുധീര്‍ റെഡ്ഡിയും മുന്‍ മന്ത്രി ടി ഹരീഷ് റാവുവും ഹൈദരാബാദിലെ വിദ്യാര്‍ഥിയുടെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു.

Hyderabad student Chandrashekar Pole killed in a shooting at a Dallas gas station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'