പ്രതീകാത്മക ചിത്രം 
India

പബില്‍ വച്ച് സൗഹൃദം, വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ബെന്‍സ് കാറില്‍ കയറ്റി; 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

17കാരിയെ മെഴ്‌സിഡെസ് ബെന്‍സ് കാറില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: 17കാരിയെ മെഴ്‌സിഡെസ് ബെന്‍സ് കാറില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. 11,12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആക്രമിച്ചത്.  രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. ഇതില്‍ ഒരു കുട്ടി എംഎല്‍എയുടെ മകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. കൂട്ടുകാരനൊപ്പം പബില്‍ പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കൂട്ടുകാരന്‍ പബില്‍ നിന്ന് നേരത്തെ ഇറങ്ങി. 

ക്ലബില്‍ വച്ച് സൗഹൃദത്തിലായ ആണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബെന്‍സ് കാറില്‍ കയറ്റി. പേസ്റ്ററി ഷോപ്പില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

ജൂബിലി ഹില്‍സില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ ഉയര്‍ന്നുവന്ന പേരായ എംഎല്‍എയുടെ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് തൊട്ടുമുന്‍പ് കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി ഓടിയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ എംഎല്‍എയുടെ മകന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

കഴുത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT