യശ്വന്ത് സിന്‍ഹ, ദ്രൗപതി മുര്‍മു 
India

'ഭയവും വിട്ടുവീഴ്ചയും ഇല്ലാതെ ഭരണഘടനയ്ക്ക് കാവലാകാന്‍ കഴിയട്ടേ'; ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് യശ്വന്ത് സിന്‍ഹ

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയം നേടിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയം നേടിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. യാതൊരു ഭയവും വിട്ടുവീഴ്ചയുമില്ലാതെ ഭരണഘടനയുടെ കാവലാളാകാന്‍ ദ്രൗപതി മുര്‍മുവിന് സാധിക്കട്ടെയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

'രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ച ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേരുന്നു. 15-ാം രാഷ്ട്രപതി എന്ന നിലയില്‍ അവര്‍ ഭയമോ വിട്ടുവീഴ്ചയോ കൂടാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുമെന്ന് ഞാനും ഓരോ ഇന്ത്യക്കാരും പ്രതീക്ഷിക്കുന്നു. അവള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതില്‍ ഞാനും രാജ്യത്തോടൊപ്പം പങ്കുചേരുന്നു'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

വോട്ടെണ്ണലിന്റെ മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വന്‍ ഭൂരിപക്ഷത്തിലാണ് ദ്രൗപതി മുന്നേറുന്നത്. 5,777,77 ആണ് ഇതുവരെയുള്ള മുര്‍മുവിന്റെ വോട്ട് മൂല്യം. ആകെയുള്ള 3,219 വോട്ടുകളില്‍ 2161 വോട്ടും ദ്രൗപതി മുര്‍മുവിന് ലഭിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1058 വോട്ടും ലഭിച്ചു. 2,61,062 ആണ് സിന്‍ഹയുടെ വോട്ട് മൂല്യം.

പാര്‍ലമെന്റംഗങ്ങളില്‍ 540 പേരുടെ പിന്തുണ ദ്രൗപതി നേടി. യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. 15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ അറിയിച്ചു.പ്രതിപക്ഷ നിരയില്‍ നിന്നും മുര്‍മുവിന് വോട്ട് ലഭിച്ചു. 17 എംപിമാരും 104 എംഎല്‍എമാരും ക്രോസ് വോട്ട് ചെയ്തു എന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT