പ്രതീകാത്മക ചിത്രം 
India

പള്ളിയില്‍ വെച്ച് എട്ടുവര്‍ഷത്തോളം അതിക്രൂര ലൈംഗിക അതിക്രമം; ബ്ലാക്ക്‌മെയില്‍ ചെയ്ത് വീണ്ടും പീഡനം; പരാതി

മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍, കുട്ടിയെ പള്ളിയില്‍ കൊണ്ടുവിടുകയായിരുന്നു പതിവ്

Author : സമകാലിക മലയാളം ഡെസ്ക്


ബംഗലൂരു: കര്‍ണാടകയില്‍ പള്ളിയില്‍ വെച്ച് ലൈംഗിക അതിക്രമം നേരിട്ടതായി പരാതി. ബംഗലൂരിവിലെ വിദ്യാരണ്യപുര പ്രദേശത്തെ ഡൊദ്ദബെട്ടഹള്ളിയിലെ പള്ളിയില്‍ വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 12 വര്‍ഷം മുമ്പ്, 2010 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

പരാതിക്കാരിക്ക് അന്ന് ആറു വയസ്സായിരുന്നു പ്രായം. മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍, കുട്ടിയെ പള്ളിയില്‍ കൊണ്ടുവിടുകയായിരുന്നു പതിവ്. വൈകീട്ട് ജോലി കഴിഞ്ഞുവരുന്ന മാതാപിതാക്കള്‍ കൂട്ടിയെ തിരികെ കൂട്ടിക്കൊണ്ടുപോകും. ഇത് മുതലെടുത്ത് സൈമണ്‍ പീറ്റര്‍ എന്നയാള്‍ കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയായുമായിരുന്നു. കുട്ടിക്ക് 14 വയസ്സ് ആകുന്നതുവരെ പീഡനം തുടര്‍ന്നു. 

അതിക്രമം അസഹനീയമായപ്പോള്‍ പെണ്‍കുട്ടി, പള്ളിയില്‍ താമസിക്കുന്ന സാമുവല്‍ ഡിസൂസ ദമ്പതികളോട് പീഡനത്തെപ്പറ്റി പറഞ്ഞു. തുടര്‍ന്ന് ഇവര്‍ സൈമണിനെ താക്കീത് ചെയ്യുകയും മേലില്‍ ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം സാമുവല്‍ ഡിസൂസ ഭാര്യ അറിയാതെ, പീഡനവിവരം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും, ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 

തുടര്‍ച്ചയായ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാനസിക നില തകരാറിലാകുകയും, വിഷാദത്തിന് അടിമപ്പെടുകയും ചെയ്തു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് മുന്‍കൈയെടുത്ത് പെണ്‍കുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

SCROLL FOR NEXT