പ്രതീകാത്മക ചിത്രം 
India

പൊതുമേഖല ബാങ്കുകളില്‍ 7800 ക്ലര്‍ക്ക് ഒഴിവുകള്‍; അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 27, അറിയേണ്ടതെല്ലാം 

വിവിധ പൊതുമേഖല ബാങ്കുകളിലെ ക്ലര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ട് പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി ഐബിപിഎസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവിധ പൊതുമേഖല ബാങ്കുകളിലെ ക്ലര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ട് പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി ഐബിപിഎസ്. ക്ലര്‍ക്ക് തസ്തികയിലേക്ക് ഇന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 27 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.

മുന്‍പത്തെ വിജ്ഞാപനം അനുസരിച്ച് 5858 ഒഴിവുകളിലേക്കായിരുന്നു നിയമനം. എന്നാല്‍ പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ഒഴിവുകള്‍ വര്‍ധിപ്പിച്ചു. 7800 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനാണ് ഐബിപിഎസ് പുതുക്കിയ വിജ്ഞാപനം പുറത്തിറക്കിയത്. ഐബിപിഎസിന്റെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി അപേക്ഷിക്കാം.

ഡിസംബറിലാണ് പ്രാഥമിക പരീക്ഷ. ജനുവരിയിലോ ഫെബ്രുവരിയിലോ അന്തിമ പരീക്ഷ നടത്താനാണ് ഐബിപിഎസ് തീരുമാനിച്ചത്. ഏപ്രിലോടെ താത്കാലിക അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കാനാണ് ഐബിപിഎസ് ലക്ഷ്യമിടുന്നത്.

ജൂലൈയിലാണ് ക്ലര്‍ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് പരസ്യം പ്രസിദ്ധീകരിച്ചത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷയില്‍ പരീക്ഷ നടത്താനുള്ള തീരുമാനം അന്ന് വിവാദമായിരുന്നു. പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലുമായാണ് പരീക്ഷ നടത്തുന്നത്.അന്ന് പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല എന്ന് ഐബിപിഎസ് അറിയിച്ചു.

ഐബിപിഎസ് വെബ്‌സൈറ്റില്‍ കയറി ന്യൂ രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം അപേക്ഷിക്കേണ്ടത്. അപേക്ഷ ഫോം പൂരിപ്പിച്ച് ഫീസ് അടച്ച ശേഷമാണ് സബ്മിറ്റ് ചെയ്യേണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT