പഞ്ചാബ് കര്‍ഷക സമരം/ പിടിഐ ചിത്രം 
India

ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ വൻ പ്രക്ഷോഭം, കർഷകർക്ക് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും സമരത്തിന്

കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം രൂക്ഷമാക്കാൻ കർഷക സംഘടനകൾ. ഇതിന്റെ ഭാ​ഗമായി പഞ്ചാബിൽ നിന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടു. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കും. 

ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ചാണ് ഡൽഹിയിലേക്ക് എത്തുന്നത്. സാംഗ്രൂർ, അമൃത്‌സർ, തൺ തരൺ, ഗുരുദാസ്‌പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളിൽ ഡൽഹിക്കു പുറപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാന മൻ കീ ബാത്ത് നടക്കുന്ന ഞായറാഴ്ച പാത്രംകൊട്ടി പ്രതിഷേധിക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം.

കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 30-ന് കുണ്ട്‌ലി-മനേസർ-പൽവൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകനേതാക്കൾ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷം കർഷകർക്കൊപ്പം ആഘോഷിക്കാനും നേതാക്കൾ അഭ്യർഥിച്ചു. കേന്ദ്രസർക്കാരിനേതിരുള്ള വൻപ്രക്ഷോഭം അന്നേദിവസം നിശ്ചയിക്കും. 

കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി.എൻ. പ്രതാപൻ എം.പി. അറിയിച്ചു. ജനുവരി ഒന്നുമുതൽ ഏഴുവരെ മുഴുവൻ സംസ്ഥാനങ്ങളിലും തൊഴിലാളി-കർഷക ഐക്യം എന്ന മുദ്രാവാക്യത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.

അതിനിടെ കാർഷികനിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാനുള്ള സംസ്ഥാനസർക്കാരിന്റെ ശുപാർശ തള്ളിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ രാഷ്ട്രീയ കിസാൻ മഹാസംഘ് കത്തയച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT