കര്‍ണാടകയില്‍ നടന്ന പ്രതിഷേധം/എഎന്‍ഐ 
India

'വേണമെങ്കില്‍ യൂണിഫോമിന് ചേര്‍ന്ന നിറത്തില്‍ ഹിജാബ് ധരിക്കാം'; കര്‍ണാടകയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

Author : സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എ കനീസ് ഫാത്തിമയുടെ നേതൃത്വത്തില്‍ ഹിജാബിന് വേണ്ടി പ്രതിഷേധ പ്രകടനം നടന്നു. ' യൂണിഫോമിന് ചേരുന്ന തരത്തില്‍ ഹിജാബിന്റെ നിറം മാറ്റാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ ഹിജാബ് ഉപേക്ഷിക്കാന്‍ സാധിക്കില്ല. നിയമസഭയിലും ഞാന്‍ ഹിജാബ് ഉപയോഗിക്കുന്നുണ്ട്. അവര്‍ക്ക് പറ്റുമെങ്കില്‍ എന്നെ തടയട്ടേ. സര്‍ക്കാര്‍ നയത്തിന് എതിരെ ഉഡുപ്പിയിലും പ്രതിഷേധം സംഘടിപ്പിക്കും'-  എംഎല്‍എ കനീസ് ഫാത്തിമ പറഞ്ഞു. 

വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനത്തിന് എതിരെ ഒരു വിഭാഗം മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ 'ഐ ലവ് ഹിജാബ്' എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്തുണയുമായാണ് കോണ്‍ഗ്രസ് എംഎല്‍എ രംഗത്തുവന്നിരിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ശശി തരൂരും രംഗത്തുവന്നിരുന്നു. നേതൃത്വത്തിന്റെ പ്രതികരണം വന്നതിന് പിന്നാലെ, പരസ്യ പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ് കോണ്‍ഗ്രസ്. 

ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ സ്‌കൂളിലും കോളജിലും കയറ്റാതെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ ക്യാമ്പയിനുമായി രംഗത്തെത്തിയത്.

'ഐ ലവ് ഹിബാജ്' ക്യാമ്പയിന് എതിരെ ഭരണകക്ഷിയായ ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. കര്‍ണാകടയെ താലിബാന്‍ ആക്കാന്‍ സമ്മതിക്കില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. വിദ്യാഭ്യാസം തുടരണമെങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ഒഴിവാക്കേണ്ടിവരുമെന്നും ബിജെപി പറഞ്ഞു.

മൈസൂരു ബന്നിമണ്ഡപിന് മുന്നില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥിനികളാണ് സര്‍ക്കാരിന് എതിരെ പ്രതിഷേധം നടത്തിയത്. ഹിജാബിന് എതിരെ ബിജെപി അനുകൂലികളായ ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ഷോള്‍ ധരിച്ച് കോളജുകളില്‍ എത്തിയിരുന്നു.

വിവാദം വര്‍ഗീയ വിഷയമായി മാറുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, വിവാദത്തില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി സുനില്‍ കുമാര്‍ രംഗത്തെത്തി. കര്‍ണാടകയെ താലിബാനാക്കാന്‍ താന്‍ സമ്മതിക്കില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സാമ്പത്തികമായി പിന്നോട്ടുനില്‍ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ ഹൈക്കോടതിയില്‍ പോകാന്‍ സാധിക്കുമെന്നും ആരാണ് ഇവര്‍ക്ക് പിന്നിലെന്നും അദ്ദേഹം ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

സയന്‍സ് ഫിക്ഷന്‍ സിനിമയല്ല! പറക്കും കാര്‍ അവതരിപ്പിച്ച് മസ്‌ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല്‍ വേഗം- വിഡിയോ

അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്‍, രണ്ട് വാക്കില്‍ മറുപടി നല്‍കി വൈഭവ്

കയ്യിൽ രണ്ട് തോക്ക്, ടെറർ ലുക്കിൽ നസ്‌ലിൻ; 'ബാച്ച്‌ലർ പാർട്ടി Deux' ലെ ലുക്ക് പോസ്റ്റർ പുറത്ത്

ദാദയ്ക്കും യുവിക്കുമൊപ്പം ലങ്കന്‍ ഇതിഹാസവും; കപ്പെടുക്കാന്‍ കച്ചകെട്ടി ക്യാപിറ്റല്‍സ്