പത്തൊന്‍പതുകാരനായ നിസര്‍ഗ 
India

സിബിഎസ്ഇ പോര്‍ട്ടലിലെ സുരക്ഷാവീഴ്ച കണ്ടെത്തി; പത്തൊന്‍പതുകാരന് ജോലിനല്‍കി കാണ്‍പുര്‍ ഐഐടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് (ഒഎസ്എം) പോര്‍ട്ടലിലെ സുരക്ഷാവീഴ്ചകള്‍ കണ്ടെത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ജോലിനല്‍കി കാണ്‍പുര്‍ ഐഐടി. പത്തൊന്‍പതുകാരനായ നിസര്‍ഗ അധികാരിക്ക് ടെക്നോളജി ഇനവേഷന്‍ ഹബ്ബില്‍ സൈബര്‍ സുരക്ഷാ എന്‍ജിനിയറായാണ് നിയമനം നല്‍കിയിരിക്കുന്നത്. നിസര്‍ഗ പ്രഗല്‍ഭനാണെന്നും കഴിവുകളും ശേഷിയും വര്‍ധിപ്പിക്കാനുള്ള അവസരമാണ് നല്‍കുന്നതെന്നും കാണ്‍പുര്‍ ഐഐടി ഡയറക്ടര്‍ മണീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി സിബിഎസ്ഇ കരാറിലേര്‍പ്പെട്ട സ്വകാര്യകമ്പനിയുടെ ഒഎസ്എം പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ നിസര്‍ഗയാണ് പുറത്തുകൊണ്ടുവന്നത്. സിനര്‍ഗയെ സൈബര്‍ ടീമില്‍ എന്‍ജിനിയറായാണ് നിയമിച്ചിരിക്കുന്നതെന്നും കാന്‍പുര്‍ ഐഐടി ജോലിക്കെടുക്കുന്ന പ്രായം കുറഞ്ഞ എന്‍ജിനിയര്‍മാരില്‍ ഒരാളാകും നിസര്‍ഗയെന്നതില്‍ സംശയമില്ലെന്നും മണീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

പശ്ചിമബംഗാള്‍ സ്വദേശിയായ നിസര്‍ഗ ഈവര്‍ഷമാണ് പന്ത്രണ്ടാം ക്ലാസ് പാസായത്. ആറുവയസ്സുള്ളപ്പോള്‍ത്തന്നെ സൈബര്‍ സുരക്ഷാ കാര്യങ്ങളില്‍ തത്പരനായിരുന്നു. സ്‌കൂള്‍ പഠനകാലത്താണ് എത്തിക്കല്‍ ഹാക്കിങ് രംഗത്തെത്തിയത്. പഠനത്തിനൊപ്പംതന്നെ സോഫ്റ്റ്വേര്‍ എന്‍ജിനിയറിങ് ജോലികളും ചെയ്തിട്ടുണ്ട്. ചില സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പമാണ് നേരത്തേ ജോലിചെയ്തിരുന്നത്.

IIT Kanpur Appoints Teen Tech Talent Nisarga Adhikary After Exposing CBSE OSM Security Flaws

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; ഇന്ത്യൻ കായിക ലോകത്തിന് കനത്ത നഷ്ടം

'സ്ത്രീകൾ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല, പുരുഷൻമാർ അങ്ങനെയല്ല'; വീണ്ടും ചർച്ചയായി ബൈജുവിന്റെ വാക്കുകൾ

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു

ആനക്കലിയിൽ ഒടുവിലത്തെ ഇര മാരി; 20 വർഷത്തിനിടെ 54 മരണം; വനംവകുപ്പിന്റെ പ്രതിരോധം കടലാസിൽ

'മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും സീല്‍ ചെയ്ത കവറില്‍ ഉടന്‍ കൈമാറണം'; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നടപടിയുമായി ഹൈക്കോടതി

SCROLL FOR NEXT