മദ്രാസ് ഐഐടി ഫയൽ
India

ബിരുദ പ്രവേശനം: രാജ്യത്താദ്യമായി 'ഫൈന്‍ ആര്‍ട്സ്' ക്വാട്ട ഏര്‍പ്പെടുത്തി മദ്രാസ് ഐഐടി

2025-26 അക്കാദമിക് വര്‍ഷം മുതല്‍ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ് (ഫേസ്) ക്വാട്ട നിലവില്‍ വരും.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിരുദ പ്രവേശനത്തില്‍ 'ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ്' ക്വാട്ട ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ ഐഐടിയായി മദ്രാസ് ഐഐടി. 2025-26 അക്കാദമിക് വര്‍ഷം മുതല്‍ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ് (ഫേസ്) ക്വാട്ട നിലവില്‍ വരും.

ഫൈന്‍ ആര്‍ട്സ്, കള്‍ച്ചര്‍ വിഭാഗങ്ങളില്‍ മികവ് നേടിയ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി. കാമകോടി പറഞ്ഞു. എല്ലാ ബിടെക്, ബിഎസ് കോഴ്സുകളിലും ഒരു പ്രോഗ്രാമിന് രണ്ട് സീറ്റുകള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024-25 അക്കാദമിക് വര്‍ഷം മുതല്‍ ബിരുദ പ്രവേശനത്തിന് സ്പോര്‍ട്സ് ക്വാട്ട ഏര്‍പ്പെടുത്തിയ ആദ്യത്തെ ഐഐടിയും മദ്രാസ് ഐഐടി ആയിരുന്നു. ക്വാട്ടയില്‍ പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ ഐഐടി മദ്രാസ്/ഫേസ് പ്രവേശന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഐഐടികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡം അനുസരിച്ച് 12-ാം ക്ലാസില്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ മാര്‍ക്ക് ഉദ്യോഗാര്‍ത്ഥി നേടിയിരിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT