ഇളയരാജ ഫയൽ
India

'കള്ളം പ്രചരിപ്പിക്കുന്നു, അഭ്യൂഹങ്ങൾ വിശ്വസിക്കരുത്'- വിവാദത്തിൽ പ്രതികരിച്ച് ഇളയരാജ

നടക്കാത്ത കാര്യങ്ങൾ നടന്ന പോലെയാണ് ചിലരുടെ പ്രചാരണമെന്നും എക്സിൽ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശ്രീവില്ലിപൂത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ തടഞ്ഞതിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരിച്ച് വിഖ്യാത സംഗീതസംവിധായകനും രാജ്യസഭാംഗവുമായ ഇളയരാജ. ക്ഷേത്രദർശനത്തിനെത്തിയ ഇളയ രാജയെ അർഥ മണ്ഡപത്തിൽ കയറുന്നതിൽ നിന്നാണ് അധികൃതർ തടഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ ഇതു വലിയ ചർച്ചയായിരുന്നു പിന്നാലെയാണ് പ്രതികരണം. എക്സിലൂടെയാണ് അദ്ദേഹം വിവാദത്തിൽ വ്യക്തത വരുത്തിയത്.

'ഞാനുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ചിലർ തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല ഞാൻ. ഇനിയൊരിക്കലും അതുണ്ടാകുകയുമില്ല. നടക്കാത്ത കാര്യങ്ങൾ നടന്ന പോലെയാണ് ചിലരെല്ലാം ഇക്കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ആരാധകരും പൊതുജനങ്ങളും ഈ അഭ്യൂഹങ്ങൾ വിശ്വസിക്കരുത്'- ഇളയരാജ എക്സിൽ കുറിച്ചു.

ശ്രീവില്ലിപൂത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെത്തിയ ഇളയരാജയെ തമിഴ്നാട് ദേവസ്വം വകുപ്പ് അധികൃതർ സ്വീകരിച്ചു. തുടർന്ന് പെരിയ പെരുമാൾ ക്ഷേത്രം,നന്ദാവനം തുടങ്ങിയവയിൽ അദ്ദേഹം ദർശനം നടത്തി. ഇതിനു പിന്നാലെ ആണ്ടാൾ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലുള്ള അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽനിന്നാണ് തടഞ്ഞത്. തുടർന്ന് അദ്ദേഹം അർത്ഥമണ്ഡപത്തിന് പുറത്തു നിന്ന് പ്രാർത്ഥന നടത്തി.

ക്ഷേത്രത്തിലെത്തിയ ഇളയരാജയെ പുരോഹിതന്മാർ മാല അണിയിച്ചു ആദരിച്ചു. ഇളയരാജയെ തടഞ്ഞതിൽ, പരമ്പരാഗത ആചാരങ്ങളെ രൂക്ഷമായി വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ പ്രതികരണങ്ങളാണ് ഉയർന്നത്. അർഥ മണ്ഡപത്തിൽ പുരോഹിതർക്കു മാത്രമാണ് പ്രവേശനം എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്. എന്നാൽ ജാതി അധിക്ഷേപമാണ് നടന്നതെന്നായിരുന്നു മറു ഭാ​ഗത്തിന്റെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

SCROLL FOR NEXT