അമേരിക്ക- മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍, ഫയല്‍ 
India

'അമേരിക്കയില്‍ എത്തണം', കുഞ്ഞിനെയുമെടുത്ത് മെക്‌സിക്കന്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമം; ഇന്ത്യക്കാരന്‍ വീണുമരിച്ചു

ജീവിതം കരുപ്പിടിപ്പിക്കാന്‍ മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ കയറി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് സ്വദേശിയായ യുവാവ് വീണുമരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ജീവിതം കരുപ്പിടിപ്പിക്കാന്‍ മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ കയറി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് സ്വദേശിയായ യുവാവ് വീണുമരിച്ചു. കുഞ്ഞിനെയുമെടുത്ത് മതില്‍ ചാടി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. 

ഗാന്ധിനഗര്‍ സ്വദേശിയായ ബ്രിജ്കുമാര്‍ യാദവാണ് മരിച്ചത്.  ഭാര്യ, മൂന്ന് വയസ്സുകാരനായ മകന്‍ എന്നിവരോടൊപ്പമാണ് ഇയാള്‍ യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചത്. ബ്രിജ്കുമാര്‍ യാദവും ഭാര്യയും മൂന്ന് വയസ്സുള്ള മകനും രണ്ടാഴ്ച മുമ്പാണ് യുഎസിലേക്ക് യാത്ര ആരംഭിച്ചത്. യുഎസിലേക്ക് കുടിയേറാന്‍ ഇവര്‍ കലോലിലെ ഒരു ഏജന്റിനെ സമീപിച്ചിരുന്നു.ഇയാളോടൊപ്പം 40 പേരും ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ബുധനാഴ്ചയാണ് അപകടം നടന്നത്. മെക്‌സിക്കോയിലെ ടിജുവാനയില്‍ നിന്ന് യുഎസിലെ സാന്‍ഡിയാഗോയിലേക്ക് പോകുന്നതിനിടെ അതിര്‍ത്തി മതിലാണ് ഇവര്‍ കടക്കാന്‍ ശ്രമിച്ചത്. യാദവ് തന്റെ കുഞ്ഞിനെ കൈയില്‍ പിടിച്ച് മെറ്റല്‍ പ്ലേറ്റുകളും മുള്ളുകമ്പികളുമുള്ള കോണ്‍ക്രീറ്റ് ഭിത്തി മറികടക്കാന്‍ ശ്രമിച്ചു. ഭാര്യയും ഒപ്പം കൂടി. യാദവും കുട്ടിയും ടിജുവാന ഭാഗത്തേക്ക് തന്നെ വീണു. ഭാര്യ സാന്‍ഡിയാഗോ ഭാഗത്ത് 30 അടി താഴ്ചയില്‍ വീണതായാണ് റിപ്പോര്‍ട്ട്. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി യുഎസ്  അഭയത്തിനായി ആയിരങ്ങളാണ് കാത്തിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT