ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് എക്‌സ്‌
India

ഡോക്ടറുടെ കൊലപാതകം: ആര്‍ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത് ഐഎംഎ

സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെതിരേ വലിയ ആക്ഷേപങ്ങളുയര്‍ന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ).

സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെതിരേ വലിയ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ദേശീയ പ്രസിഡന്റ് ഡോ. ആര്‍ വി. അശോകന്‍ രൂപീകരിച്ച അച്ചടക്ക സമിതി ഐഎംഎ കൊല്‍ക്കത്ത ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഡോ.സന്ദീപ് ഘോഷിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്യാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡോ. സന്ദീപ് ഘോഷിന്റെ നുണപരിശോധന സിബിഐ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയിരുന്നു. സംഭവം മറച്ചുവെക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും പിജി ഡോക്ടറുടെ കുടുംബം അടക്കം ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും സന്ദീപ് ഘോഷിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം