വിദ്യാര്‍ഥികളുടെ നേര്‍ക്ക് കാര്‍ ഓടിച്ചുകയറ്റുന്ന ദൃശ്യം 
India

കാറുകള്‍ തമ്മില്‍ ഉരസി, വിദ്യാര്‍ഥികളുടെ നേര്‍ക്ക് കാര്‍ ഓടിച്ചുകയറ്റി; ദാരുണാന്ത്യം, നാലുപേര്‍ക്ക് ഗുരുതര പരിക്ക്- വീഡിയോ

ഉത്തര്‍പ്രദേശില്‍ കാറുകള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലി രണ്ട് കൂട്ടര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ, കാര്‍ ഇടിപ്പിച്ച് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാറുകള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലി രണ്ട് കൂട്ടര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ, കാര്‍ ഇടിപ്പിച്ച് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി. സുഹൃത്തുക്കളായ അഞ്ചു വിദ്യാര്‍ത്ഥികള്‍ താമസ സ്ഥലത്തേയ്ക്ക് കാറില്‍ മടങ്ങവേയാണ് അപകടം ഉണ്ടായത്. കൃത്യത്തിന് ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

ഇന്നലെ അര്‍ധരാത്രി നോയിഡ ബീറ്റ 2 പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി ഉരസിയതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് രണ്ടാമത്തെ കാറില്‍ എത്തിയ സംഘം അമിത വേഗത്തില്‍ വിദ്യാര്‍ഥികള്‍ക്കു മേല്‍ ഇടിച്ചു കയറുകയായിരുന്നു. 

ഇരുപത്തിമൂന്നുകാരന്‍ ആയുഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന നാലു സുഹൃത്തുക്കള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. 

യുപിയിലെ ഗാല്‍ ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായ അഞ്ചു പേരും ഒരുമിച്ച് വാടകയ്ക്കാണ് താമസിച്ചിരുന്നത്. കാര്‍  ഓടിച്ചയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍