അപകടത്തിന്റെ വീഡിയോ ദൃശ്യം 
India

ക്രൂരതയുടെ ആള്‍രൂപം;  വയോധികനും പേരക്കുട്ടിയും ട്രക്കിനടിയില്‍; വലിച്ചിഴച്ചത് 2 കിലോമീറ്റര്‍;  നാട്ടുകാര്‍ തടഞ്ഞിട്ടും നിര്‍ത്താതെ ഡ്രൈവര്‍; ദാരുണാന്ത്യം; വീഡിയോ

ട്രക്ക് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മുത്തച്ഛനെയും പേരക്കുട്ടിയും മരിച്ചു.

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ട്രക്ക് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മുത്തച്ഛനെയും പേരക്കുട്ടിയും മരിച്ചു. 66 വയസായ വിരമിച്ച അധ്യാപകനും ആറ് വയസുള്ള കുട്ടിയുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ ട്രക്ക് ഇടിച്ചിട്ട ശേഷം രണ്ടുകിലോമീറ്ററിലധികം ദൂരം ഇവരെ നിരത്തിലൂടെ വലിച്ചിഴച്ചു. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം. 

ഇന്നലെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടശേഷം ട്രക്ക് ഇവരെ രണ്ട് കിലോമീറ്ററിലധികം ദൂരം വലിച്ചിഴച്ചു. നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രകോപിതരായ നാട്ടുകാര്‍ ട്രക്ക് ഡ്രൈവറെ മര്‍ദിച്ചു. 

പ്രതിയായ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT