സിപിഐയ്ക്കും ആദായനികുതി വകുപ്പ് നോട്ടീസ് പ്രതീകാത്മക ചിത്രം
India

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പ് നോട്ടീസ്; 11 കോടി അടയ്ക്കാന്‍ നിര്‍ദേശം

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പ് നോട്ടീസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പ് നോട്ടീസ്. 11 കോടി രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് സിപിഐയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. പഴയ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചതിനാണ് ആദായ നികുതി വകുപ്പ് പിഴയിട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് സിപിഐ നീക്കം. വേട്ടയാടലാണ് ആദായനികുതി വകുപ്പ് നോട്ടീസിന് പിന്നിലെന്ന് സിപിഐ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കക്ഷികളെ ബിജെപി വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ചെറു കക്ഷിയാണെങ്കിലും ബിജെപിക്ക് തങ്ങളെ ഭയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതുതായി 1700 കോടിയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് കൈമാറിയത്. 2017-18 മുതല്‍ 20-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. ഈ കാലഘട്ടത്തിലെ നികുതി പുനര്‍ നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.

നേരത്തെ 2014-15, 16- 17 വരെയുള്ള പുനര്‍ നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ്.

രേഖകളൊന്നുമില്ലാതെയാണ് നോട്ടീസെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. ആദായ നികുതി വകുപ്പിന്റെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും പാര്‍ട്ടി ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി