പ്രതീകാത്മക ചിത്രം 
India

പുതിയ ഇ- വിസ സമ്പ്രദായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; അപേക്ഷയില്‍ ഉടനടി തീരുമാനം

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് വിസാ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് വിസാ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അപേക്ഷകള്‍ വേഗത്തില്‍ സ്വീകരിച്ച് ഉടന്‍  തന്നെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ഇലക്ട്രോണിക് വിസ സമ്പ്രദായം ഏര്‍പ്പെടുത്തി. 'ഇ -എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ' എന്നാണ് പുതിയ ഇ- വിസയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ, ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടുന്നതിനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. ലാന്‍ഡ് ലോക്ക്ഡ് രാജ്യമായതിനാല്‍ വ്യോമപാത മാത്രമാണ് ഏക രക്ഷാമാര്‍ഗം. ഇന്നലെ കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് മരിച്ചത്. 

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ വിസാ സമ്പ്രദായം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് ട്വീറ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'