ഇന്ത്യ സഖ്യം നേതാക്കൾ  പിടിഐ
India

തിരിച്ചുകയറി ഇന്ത്യാ സഖ്യം, ലീഡ് 200 കടന്നു; പോരാട്ടം കടുക്കുന്നു

കോണ്‍ഗ്രസ് 94 സീറ്റിലും സമാജ് വാദി പാര്‍ട്ടി 32 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 21 സീറ്റിലും മുന്നേറുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒപ്പത്തിനൊപ്പം തിരിച്ചുകയറി ഇന്ത്യാ മുന്നണി. ഇന്ത്യ സഖ്യത്തിന്റെ ലീഡ് 215 കടന്നു. കോണ്‍ഗ്രസ് 94 സീറ്റിലും സമാജ് വാദി പാര്‍ട്ടി 32 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 21 സീറ്റിലും മുന്നേറുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആര്‍ജെഡി ഏഴിടത്തും ഡിഎംകെ 20 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. ശിവസേന ഉദ്ധവ് താക്കറെ 7 ഉം സിപിഎം 8 സീറ്റിലും ലീഡ് ചെയ്യുന്നു. എന്‍ഡിഎ 293 സീറ്റിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി 240 സീറ്റിലും ലീഡ് ചെയ്യുന്നു.

ടിഡിപി 17, ജെഡിയു 13 സീറ്റുകളിലും മുന്നിലാണ്. ബിജെഡി 5, വൈഎസ്ആര്‍ കോണ്‍ഗ്രസ് 3, മറ്റുള്ളവര്‍ 20 സീറ്റിലും ലീഡ് ചെയ്യുകയാണ്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശില്‍ ടിഡിപി 47 സീറ്റിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് 8, ബിജെപി 4 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. ഒഡീഷയില്‍ ബിജെഡി 26 സീറ്റിലും ലീഡ് ചെയ്യുകയാണ്. ബിജെപി 19 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺ​ഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര്‍ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്‌കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ