കങ്കണ റണാവത്ത് ഇന്‍സ്റ്റഗ്രാം
India

ഇന്ത്യയ്ക്ക് രാഷ്ട്രപിതാവ് ഇല്ല: വിവാദ പരാമർശവുമായി കങ്കണ റണാവത്ത്

മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷിക ആശംസ നേർന്നുകൊണ്ടായിരുന്നു വിവാദ പരാമർശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഗാന്ധിജയന്തിദിനത്തിലെ വിവാദ പോസ്റ്റുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇന്ത്യയ്ക്ക് രാഷ്ട്രപിതാവ് ഇല്ല എന്നായിരുന്നു കുറിപ്പ്. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷിക ആശംസ നേർന്നുകൊണ്ടായിരുന്നു വിവാദ പരാമർശം.

‘രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നാണ് ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം കങ്കണ കുറിച്ചത്. ഗാന്ധിജിയുടെ ശുചിത്വഭാരതമെന്ന ആശയം മുന്നോട്ടുകൊണ്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കങ്കണ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വലിയ വിവാദമാവുകയാണ് കങ്കണ റണാവത്തിന്റെ പോസ്റ്റ്. ​ഗാന്ധിയെ അപമാനിക്കുന്നതാണ് കങ്കണയുടെ വാക്കുകൾ എന്നാണ് വിമർശനം. നടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേത് രംഗത്തെത്തി. പഞ്ചാബിലെ ഒരു മുതിർന്ന ബി.ജെ.പി. നേതാവും കങ്കണയെ വിമർശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം