INDIA Opposition bloc is considering bringing a motion to remove Chief Election Commissioner Gyanesh Kumar Center-Center-Delhi
India

തെരഞ്ഞടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി കോണ്‍ഗ്രസ്, സമ്മര്‍ദം ശക്തമാക്കാന്‍ പ്രതിപക്ഷം

രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ച ആരോപണങ്ങളെ പാടെ തള്ളിക്കൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം നടത്തിയ സാഹചര്യത്തിലാണ് ഇന്ത്യ മുന്നണിയില്‍ ഇംപീച്‌മെന്റ് നീക്കത്തെ കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേടിന്‍റെയും വോട്ട് മോഷണ ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിപക്ഷത്തിന്‍റെ ഇംപീച്ച്‌മെന്റ് നീക്കം. രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ച ആരോപണങ്ങളെ പാടെ തള്ളിക്കൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം നടത്തിയ സാഹചര്യത്തിലാണ് ഇന്ത്യ മുന്നണിയില്‍ ഇംപീച്‌മെന്റ് നീക്കത്തെ കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ കക്ഷി നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തില്‍ ഇംപീച്ച്‌മെന്റ് നീക്കം ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെളിവുകള്‍ സഹിതം ഉന്നയിച്ച വിഷയങ്ങള്‍ പാടെ തള്ളുന്നതായിരുന്നു ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയ വാര്‍ത്താസമ്മേളനം. അരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കുകയോ മാപ്പു പറയുകയോ ചെയ്യണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നീക്കം.

പാര്‍ലമെന്റിലെ ഇരുസഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉറപ്പായാല്‍ മാത്രമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങാനാവുകയുള്ളു. ഈ പിന്തുണ ഉറപ്പിക്കുക എന്നതായിരിക്കും നടപടി ക്രമങ്ങളില്‍ പ്രതിപക്ഷത്തിന് മുന്നിലുള്ള ആദ്യ കടമ്പ.

INDIA Opposition bloc is considering bringing a motion to remove Chief Election Commissioner Gyanesh Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT