ഫയല്‍ ചിത്രം 
India

രോഗവ്യാപനം കുറയുന്നു, ഇന്നലെ 1.32 ലക്ഷം പേര്‍ക്കു കോവിഡ്, 2713 മരണം

രോഗവ്യാപനം കുറയുന്നു, ഇന്നലെ 1.32 ലക്ഷം പേര്‍ക്കു കോവിഡ്, 2713 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി രോഗ വ്യാപന നിരക്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1,32,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2713 പേര്‍ ഈ സമയത്ത് വൈറസ് ബാധ മുലം മരിച്ചു.

തുടര്‍ച്ചയായ എട്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയാവുന്നത്. ആക്ടിവ് കേസുകള്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 77,420 കുറഞ്ഞു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,07,71 പേര്‍. 

മഹാരാഷ്ട്രയില്‍ ഇന്നലെ 15,229പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.

25,617പേര്‍ ഇന്നലെ രോഗമുക്തരായി. 307പേരുടെ മരണം സ്ഥിരീകരിച്ചു. 2,04,974പേരാണ് ചികിത്സയിലുള്ളത്.

തമിഴ്‌നാട്ടില്‍ ഇന്നലെ 24,405പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 460പേര്‍ മരിച്ചു. 32,221പേര്‍ രോഗമുക്തരായി. 2,80,426പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 18,324പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 514പേരാണ് മരിച്ചത്. 24,036പേര്‍ രോഗമുക്തരായി. 2,86,798പേര്‍ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT