ഫയല്‍ ചിത്രം 
India

209 ദിവസത്തിനിടെ ഏറ്റവും കുറവ് ; ഇന്നലെ  18,346 പേര്‍ക്ക് കോവിഡ് ; 263 മരണം

നിലവില്‍ 2,52,902 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 18,346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 209 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നിരക്ക് 97.93 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ 2,52,902 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 4,49,260 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇപ്പോഴും കോവിഡ് സ്ഥിരീകരണ നിരക്ക് ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച 18,346 പേരില്‍ 8850 ഉം കേരളത്തിലാണ്. 149 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക