പ്രതീകാത്മക ചിത്രം 
India

ടിപിആര്‍ നാലു ശതമാനത്തിലും താഴെ; ഇന്നലെ 58,077 പേര്‍ക്കു കോവിഡ്, 657 മരണം

രാജ്യത്ത് ഇന്നലെ 58,077 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1,50,407 പേര്‍ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 58,077 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1,50,407 പേര്‍ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടി. 657 പേരാണ് ഇന്നലെ രോഗബാധ മൂലം മരിച്ചത്. 

രോഗസ്ഥിരീകരണ നിരക്ക് ഇന്നലെ നാലു ശതമാനത്തിനും താഴെയെത്തി- 3.89 ശതമാനം. നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി 6,97,802 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം-5,07,177.

ഇന്നലെ വരെ 1,71,79,51,432 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്താലയം അറിയിച്ചു. 

കേരളത്തിലും ആശ്വാസം

സംസ്ഥാനത്ത് ഇന്നലെ 18,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂര്‍ 950, പാലക്കാട് 858, വയനാട് 638, കാസര്‍ഗോഡ് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,575 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,753 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1205 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 2,32,980 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 168 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 153 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 61,134 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43,286 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3778, കൊല്ലം 2919, പത്തനംതിട്ട 1098, ആലപ്പുഴ 2969, കോട്ടയം 3837, ഇടുക്കി 1458, എറണാകുളം 9691, തൃശൂര്‍ 5283, പാലക്കാട് 2539, മലപ്പുറം 3068, കോഴിക്കോട് 2827, വയനാട് 1579, കണ്ണൂര്‍ 1670, കാസര്‍ഗോഡ് 670 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,32,980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,70,170 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT