അഗ്നി -5 മിസൈല്‍, ഫയല്‍ 
India

ചൈനയ്ക്ക് ഇന്ത്യയുടെ 'മുന്നറിയിപ്പ്', 5000 കിലോമീറ്റര്‍ ദൂരപരിധി, അഗ്നി- 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു - വീഡിയോ 

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, ഭൂതല- ഭൂതല ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, ഭൂതല- ഭൂതല ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ. 5000 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനം വരെ തകര്‍ക്കാന്‍ ശേഷിയുള്ള പുതുതലമുറ അഗ്നി- 5 മിസൈലിന്റെ പരീക്ഷണം വിജയകരമായി നടന്നത്.

5000 കിലോമീറ്റര്‍ ദൂരപരിധി

ഒഡീഷ തീരത്തായിരുന്നു പരീക്ഷണം. മൂന്ന് ഘട്ടമായുള്ള സോളിഡ് -ഫ്യൂവല്‍ഡ് എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനവും കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍. 'വിശ്വസനീയമായ മിനിമം പ്രതിരോധം' എന്ന ഇന്ത്യയുടെ നയത്തിന്റെ ഭാഗമായിരുന്നു മിസൈല്‍ പരീക്ഷണം.

അഗ്നി- 5 മിസൈല്‍ പരീക്ഷണം

ജൂണില്‍ ആണവ പോര്‍മുന വാഹകശേഷിയുള്ള അത്യാധുനിക മിസൈലായ അഗ്നി പ്രൈം ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. അഗ്നി- 4, അഗ്നി- 5 എന്നി മിസൈലുകളുടെ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT