വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യുഎന്നില്‍ സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

'ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ചാകരുത്'; യുഎന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആകരുതെന്ന യുഎന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആകരുതെന്ന യുഎന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ 78മത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് കാനഡയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശനം നടത്തിയത്. 

ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പോര് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. 

യുഎന്‍ രക്ഷാസമിതി വിപൂലികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില രാജ്യങ്ങള്‍ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ആഗോള തലത്തില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പര സഹകരണത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്.  ജി 20 ല്‍ ആഫ്രിക്കന്‍ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎന്‍ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചേരിചേരാ നയത്തിന്റെ കാലത്തുനിന്ന് ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT