Strait of Hormuz file
India

'ഹോര്‍മൂസ് തുറന്നു കിടക്കട്ടെ'; ഇറാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഹോര്‍മുസ് കടലിടുക്കിലൂടെ സുഗമമായ വ്യാപാര പ്രവാഹം ഉണ്ടാകുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവു വരുത്തി ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഈ നീക്കം പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യ ആവശ്യപ്പെട്ടുവരികയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

'ഇന്ത്യ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്യുകയും ഇത് പശ്ചിമേഷ്യയില്‍ ശാശ്വതമായ സമാധാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. നേരത്തെ ഞങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടതുപോലെ, നിലവിലുള്ള സംഘര്‍ഷത്തിന് എത്രയും വേഗം അറുതി വരുത്തുന്നതിന് സംഘര്‍ഷം ലഘൂകരിക്കല്‍, സംഭാഷണം, നയതന്ത്രം എന്നിവ അത്യാവശ്യമാണ്.' വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വെടിനിര്‍ത്തലിന്റെ ഭാഗമായി ഇറാന്‍ തുറക്കാന്‍ സമ്മതിച്ച ഹോര്‍മുസ് കടലിടുക്കിലൂടെ സുഗമമായ വ്യാപാര പ്രവാഹം ഉണ്ടാകുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു. 'സംഘര്‍ഷം ഇതിനകം തന്നെ ജനങ്ങള്‍ക്ക് വലിയ ദുരിതം വരുത്തിവച്ചിട്ടുണ്ട്, ആഗോള ഊര്‍ജ്ജ വിതരണവും വ്യാപാര ശൃംഖലകളും തടസ്സപ്പെടുത്തിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും നിലനില്‍ക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

India welcomes ceasefire decision between Iran and USA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ ന്യൂനമർദം രൂപപ്പെട്ടു; ഇന്നും നാളെയും പരക്കെ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ലോകബാങ്ക് സര്‍വേ വിവാദം: സൗദി പ്രവാസികളെക്കുറിച്ചുള്ള കണ്ടെത്തലുകളില്‍ ആശങ്കയറിയിച്ച് തരൂരും രംഗത്ത്

ഇന്നു കാണുന്നതുപോലെ ആയിരുന്നില്ല ഓണസദ്യ; സാമ്പാറും അവിയലുമെല്ലാം 'പരദേശികള്‍'!

ബിയര്‍ പ്രിയങ്കരമാകുന്നു; കാരണം ഇതാണ്; വില്‍പനയില്‍ കുതിപ്പ്

Today's Rashi Phalam August 25|ആഗ്രഹിച്ച കാര്യത്തിന് അനുകൂല തീരുമാനം