ദക്ഷിണാഫ്രിക്കൻ ചീറ്റ ഗാമിനിയുടെ മകൾക്ക് ജനിച്ച കുഞ്ഞുങ്ങൾ Facebook
India

ഗാമിനി മുത്തശ്ശിയുടെ "ഇന്ത്യൻ പുലിക്കുട്ടികൾ"; കുനോ ദേശീയോദ്യാനത്തിൽ 4 പുലിക്കുഞ്ഞുങ്ങൾ ജനിച്ചു

25 മാസം പ്രായമുള്ള ഇന്ത്യയിൽ ജനിച്ച പെൺ ചീറ്റയായ കെജിപി 2 ആണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മുൻപ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഗാമിനിയുടെ മകളാണ് കെജിപി 2.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ജനിച്ച ഇന്ത്യൻ ചീറ്റയ്ക്ക്, നാല് കുഞ്ഞുങ്ങൾ ജനിച്ചതായി കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി.

25 മാസം പ്രായമുള്ള ഇന്ത്യയിൽ ജനിച്ച പെൺ ചീറ്റയായ കെജിപി 2 ആണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മുൻപ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഗാമിനിയുടെ മകളാണ് കെജിപി 2. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നെന്നും വിദഗ്ദ്സംഘം ദൂരെനിന്നു നിരീക്ഷിക്കുന്നുണ്ടെന്നും കുനോ ഫീൽഡ് ഡയറക്ടറും പ്രോജക്ട് ചീറ്റ ഡയറക്ടറുമായ ഉത്തം കുമാർ ശർമ്മ പറഞ്ഞു.

2022 ൽ കേന്ദ്ര സർക്കാർ പുനരവതരിപ്പിച്ച പ്രോജക്ട് ചീറ്റ നടപ്പിലാക്കിയ ശേഷം ആദ്യമായാണ് തുറന്ന വനത്തിൽ ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. അതിനു മുൻപ് കുനോ ദേശീയോദ്യാനത്തിന്റെ അകത്ത് സംരക്ഷിക്കപ്പെട്ട ചുറ്റുപാടിലായിരുന്നു ചീറ്റകളുടെ ജനനം. ഇന്ത്യയിൽ ജനിച്ച ഒരു ചീറ്റ കാട്ടിൽ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. 2025 നവംബറിൽ മുഖി എന്ന ചീറ്റ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. രാജ്യത്ത് ചീറ്റകളുടെ പുനരുജ്ജീവനത്തിനുള്ള പ്രധാന കേന്ദ്രമായി സംസ്ഥാനം ഉയർന്നുവന്നിട്ടുണ്ടെന്ന് മധ്യപ്രദേശ്‌ മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.

പ്രോജക്ട് ചീറ്റ നടപ്പിലാക്കിയ ശേഷമുള്ള ജനനം ചീറ്റകൾക്ക് ഇന്ത്യൻ പരിസ്ഥിതിയുമായി പൊരുത്തപ്പെടാനാകുന്നതിന്റെ ലക്ഷണമാണെന്ന് കുനോ ദേശീയോദ്യാനത്തിലെ നിരീക്ഷകർ പറഞ്ഞു. മറ്റിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകൾ സ്വാഭാവികമായ പുനരുൽപാദനം നടത്തുന്നത് പദ്ധതിയുടെ വിജയമാണെന്നും അവർ പ്രതികരിച്ചു.

Indian-Born Cheetah KGP-2 Gives Birth To 4 Cubs In Kuno National Park

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകള്‍ നയിക്കുമ്പോഴെ സമൂഹം മുന്നേറൂ'; വനിത ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബിജെപി

യുവാക്കളിലെ നടുവേദന, ഈ ശീലങ്ങൾ ശ്രദ്ധിക്കണം

ഇനി രണ്ട് നാൾ കൂടി; ടൊവിനോയുടെ മാസ് ആക്ഷൻ ചിത്രം 'പള്ളിച്ചട്ടമ്പി' തിയറ്ററുകളിലേക്ക്

'അറിയാതെ സംഭവിച്ചു പോയതാണ്'; മഞ്ജു വാര്യരെ കടന്നുപിടിച്ച് ചുംബിച്ച ആരാധിക; മറുപടി നല്‍കി മഞ്ജു

ബിഎംഡബ്ല്യൂ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി മറിഞ്ഞു, അഭിഭാഷകന് ദാരുണാന്ത്യം

SCROLL FOR NEXT