ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിച്ചെടുത്ത തോക്കുകളുടെ ദൃശ്യം, ട്വിറ്റര്‍ 
India

വിദേശത്ത് നിന്ന് സഹോദരന്‍ കൈമാറി; ഡല്‍ഹി വിമാനത്താവളത്തില്‍ തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍ 

45 തോക്കുകളുമായി ദമ്പതികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 45 തോക്കുകളുമായി ദമ്പതികള്‍ വിമാനത്താവളത്തില്‍ പിടിയില്‍. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗമാണ് ഇരുവരെയും പിടികൂടിയത്. 

വിയറ്റ്‌നാമില്‍ നിന്ന് ജൂലൈ പത്തിന് ഇന്ത്യയിലേക്ക് പുറപ്പെട്ട ദമ്പതിമാരായ ജഗ്ജിത്ത് സിങ്ങും ജസ് വിന്ദര്‍ കൗറുമാണ് വിമാനത്താവളത്തില്‍ അറസ്റ്റിലായത്. തോക്കുകള്‍ യഥാര്‍ഥമാണോ എന്ന കാര്യം അന്വേഷിച്ച് വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റനോട്ടത്തില്‍ യഥാര്‍ഥ തോക്കുകള്‍ ആണ് എന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എന്‍എസ്ജിയുടെ ഭീകരവാദ വിരുദ്ധ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് ട്രോളി ബാഗുകളില്‍ സൂക്ഷിച്ച നിലയിലാണ് തോക്കുകള്‍ കണ്ടെത്തിയത്. സഹോദരനാണ് ബാഗുകള്‍ കൈമാറിയതെന്നാണ് ഇവരുടെ മൊഴി. വിയറ്റ്‌നാമില്‍ വച്ചാണ് ബാഗുകള്‍ കൈമാറിയത്. പാരീസില്‍ നിന്ന് ഇന്ത്യയില്‍ വന്നിറങ്ങുമ്പോഴാണ് ദമ്പതികള്‍ പിടിയിലായത്. തോക്കുകള്‍ക്ക് 22,50,000 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില്‍ ജനനം, നിത്യ രാമന്‍ ലോസ് ഏഞ്ചല്‍സ് മേയറാകുമോ? കാരന്‍ ബാസിനെതിരെ ലീഡ്