INS Udaygiri  source: X
India

കരുത്തുകൂട്ടി നാവികസേന, 6,700 ടണ്‍ ഭാരം, രണ്ട് നീലഗിരി ക്ലാസ് യുദ്ധക്കപ്പലുകള്‍ കമ്മീഷന്‍ ചെയ്തു; വിശദാംശങ്ങള്‍- വിഡിയോ

ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്ന് രണ്ട് നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ കമ്മീഷന്‍ ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്ന് രണ്ട് നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ കമ്മീഷന്‍ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ഹിമഗിരി, ഐഎന്‍എസ് ഉദയഗിരി എന്നിവ നാവികസേനയുടെ ഭാഗമായത്. പ്രോജക്റ്റ് 17 ആല്‍ഫ (P-17A) യുടെ ഭാഗമായാണ് രണ്ടു യുദ്ധക്കപ്പലുകളും ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ചത്.

നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഐഎന്‍എസ് നീലഗിരി ഈ വര്‍ഷം ആദ്യമാണ് കമ്മീഷന്‍ ചെയ്തത്. ഹിമഗിരിയുടെയും ഉദയഗിരിയുടെയും ഘടക ഉല്‍പ്പന്നങ്ങളില്‍ 75 ശതമാനത്തിലധികവും തദ്ദേശീയമായാണ് നിര്‍മ്മിച്ചത്. രണ്ട് കപ്പല്‍ശാലകളില്‍ നിര്‍മ്മിച്ച രണ്ട് പ്രധാന യുദ്ധക്കപ്പലുകള്‍ ഒരേ സമയം കമ്മീഷന്‍ ചെയ്യുന്നത് ഇതാദ്യമായാണ്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്‌സിലാണ് ഹിമഗിരി നിര്‍മ്മിച്ചത്. മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സാണ് ഉദയഗിരിയുടെ നിര്‍മ്മാതാവ്. ഈ ഇരട്ട കമ്മീഷന്‍ ഇന്ത്യയുടെ വളരുന്ന കപ്പല്‍ നിര്‍മ്മാണ വൈദഗ്ധ്യത്തെ കാണിക്കുന്നതായി അധികൃതര്‍ പറയുന്നു.

INS Himgiri

കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ രണ്ട് ഫ്രിഗേറ്റുകളും ഈസ്‌റ്റേണ്‍ ഫ്‌ലീറ്റിന്റെ ഭാഗമാകും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം സമുദ്ര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഈ രണ്ടു യുദ്ധക്കപ്പലുകളും കരുത്തുപകരും. ഏകദേശം 6,700 ടണ്‍ ഭാരമുള്ള ഫ്രിഗേറ്റുകളാണ് ഇവ. മുന്‍കാല ശിവാലിക്-ക്ലാസ് ഫ്രിഗേറ്റുകളേക്കാള്‍ ഏകദേശം അഞ്ച് ശതമാനം വലുതാണ് ഈ രണ്ടു യുദ്ധക്കപ്പലുകളും.

ഐഎന്‍എസ് ഉദയഗിരി

ഇതിന് 149 മീറ്റര്‍ നീളമുണ്ട്. പരമാവധി വേഗം 28 നോട്ട്‌സ് ആണ്. അതായത് മണിക്കൂറില്‍ ഏകദേശം 52 കിലോമീറ്റര്‍ വേഗം.

48 ബരാക്-8 മിസൈലുകളും എട്ട് ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകളും രണ്ട് ഹെലികോപ്റ്ററുകളും വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ യുദ്ധക്കപ്പല്‍. ഡീസല്‍ എന്‍ജിനുകളും ഗ്യാസ് ടര്‍ബൈനുകളും ഉപയോഗിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നത്.

ഐഎന്‍എസ് ഹിമഗിരി

ഉദയഗിരിയുടെ അതേ നീളവും ഭാരവും പരമാവധി വേഗവുമാണ് ഇതിനുള്ളത്. രണ്ട് ഹെലികോപ്റ്ററുകള്‍ വഹിക്കാന്‍ കഴിയും.

32 ബരാക്-8 മിസൈലുകളും എട്ട് ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകളും കപ്പലിന്റെ ആയുധ ശേഷിയില്‍ ഉള്‍പ്പെടുന്നു.

മാരീച്ച് ടോര്‍പ്പിഡോ ഡീകോയ് സിസ്റ്റവും ഉണ്ട്

സൂപ്പര്‍സോണിക് ഉപരിതല-ഉപരിതല മിസൈലുകള്‍, ഉപരിതല-വായു മിസൈലുകള്‍, 76 എംഎം എംആര്‍ തോക്ക്, ആന്റി സബ്മറൈന്‍ ആയുധ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റ് ആയുധങ്ങളും ഓരോ കപ്പലിലും ക്രമീകരിച്ചിട്ടുണ്ട്.

Indian Navy Commissions 2 Nilgiri-Class Frigates In Big Boost To Naval Power, know details about INS Himgiri and INS Udaygiri 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT