കീവിലൂടെ നീങ്ങുന്ന യുക്രൈന്‍ സൈനിക ടാങ്കുകള്‍ 
India

ഇന്ത്യന്‍ രക്ഷാ ദൗത്യ സംഘം റൊമേനിയന്‍ അതിര്‍ത്തിയില്‍; എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ നാളെ പുറപ്പെടും

 റഷ്യയുമായി യുദ്ധം കൊടുമ്പിരികൊണ്ട യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാന്‍ ദൗത്യവുമായി ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഷ്യയുമായി യുദ്ധം കൊടുമ്പിരികൊണ്ട യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാന്‍ ദൗത്യവുമായി ഇന്ത്യ. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് രക്ഷാ ദൗത്യത്തിനായി പുറപ്പെടും. 

ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്. ഇവിടെയെത്താന്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 12 മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ ക്യാമ്പ് തുറക്കാനാണ് ഇന്ത്യന്‍ തീരുമാനം. ഇതിനായി റൊമേനിയന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. 

യുക്രൈന്‍ വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ കടക്കുന്നത് അപകടമായതിനാല്‍ റൊമേനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില്‍ നിന്നാകും വിമാനങ്ങള്‍ രക്ഷാ ദൗത്യം നടത്തുക. 

ചില ഇന്ത്യക്കാര്‍ ഇതിനോടകം കീവിലെ ഇന്ത്യന്‍ എംബസിയില്‍ അഭം തേടിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്തും കനത്ത ആക്രമണമാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

'അഭിനന്ദനങ്ങൾ ലൂക്കാ'... ക്രിസ്റ്റ്യാനോ റൊണാൾഡോ മോഡ്രിചിനെ കെട്ടിപ്പിടിച്ച് പറഞ്ഞു...

'അവറാച്ചന്‍ റോക്സ്, അവറാച്ചാ നീ പാറയാകുന്നു...'; ചിരിപ്പിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'അവറാച്ചൻ & സൺസ്' ടീസർ

സായ് സുദര്‍ശന് സെഞ്ച്വറി; 94 റണ്‍സുമായി ദേവ്ദത്ത് പടിക്കൽ; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്

എൽഡിഎഫ് സർക്കാർ വരുത്തിവെച്ച കോടികളുടെ കുടിശ്ശിക; ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി കെ മുരളീധരൻ