പ്രതീകാത്മക ചിത്രം 
India

12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം ആളുകൾ

2022ൽ മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷത്തിലധികം ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി റിപ്പോർട്ട്.  2022ൽ മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. രാജ്യസഭയിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കിനെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് പേർ യുഎഇ പൗരത്വം സ്വീകരിച്ചതായും അദ്ദേഹം സഭയിൽ വ്യക്തമാക്കി. 2020ലാണ് പൗരത്വം ഉപേക്ഷിക്കപ്പെട്ടവരുടെ സമീപകാലത്തെ ഏറ്റവും കുറവ് സംഖ്യ. 85,256 പേരാണ് അക്കൊല്ലം പൗരത്വം ഉപേക്ഷിച്ചത്.

2015ൽ 1,31,489 പേർ, 2016ൽ 1,41,603, 2017ൽ 1,33,049, 2018ൽ 1,34,561, 2019ൽ 85,256, 2021ൽ 1,63,370, 2022 ൽ 2,25,620 എന്നിങ്ങനെയാണ് കണക്കുകൾ. ഇന്ത്യക്കാർ പൗരത്വം സ്വീകരിച്ച 135 രാജ്യങ്ങളുടെ പട്ടികയും സഭയിൽ കേന്ദ്രമന്ത്രി വിശദീകരിച്ചു. 2011 മുതൽ 2022 വരെ 16,63,440 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി ജയ്‌ശങ്കർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT