രാജ്യത്തെ ആദ്യ യാത്രാ ഡ്രോണിന്റെ ദൃശ്യം 
India

പൈലറ്റില്ലാതെ തന്നെ ഒരാള്‍ക്ക് യാത്ര ചെയ്യാം, 130 കിലോ ഭാരം വഹിക്കും, 25 കിലോമീറ്റര്‍ ദൂരപരിധി; രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്‍- വീഡിയോ 

രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനി വികസിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനി വികസിപ്പിച്ചു. പൈലറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാവുന്ന ഡ്രോണ്‍ നാവികസേനയ്ക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനി വികസിപ്പിച്ചത്. ഒരു യാത്രക്കാരന്‍ അടക്കം 130 കിലോ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഡ്രോണ്‍.

സാഗര്‍ ഡിഫന്‍സ് എന്‍ജിനീയറിങ് കമ്പനിയാണ് നാവികസേനയ്ക്ക് വേണ്ടി ഡ്രോണ്‍ വികസിപ്പിച്ചത്. 130 കിലോ ഭാരവുമായി 25 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് വരുണ എന്ന പേരില്‍ അറിയപ്പെടുന്ന ഡ്രോണിന്. വിദൂര സ്ഥലങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനായ ബാബര്‍ പറയുന്നു.

ആകാശത്ത് വച്ച് സാങ്കേതിക പ്രശ്‌നങ്ങള്‍ വന്നാല്‍ യാത്രക്കാരനെ സുരക്ഷിതമായി ഇറക്കാന്‍ വേണ്ട സാങ്കേതികവിദ്യ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. പാരച്യൂട്ട് സ്വമേധയാ പ്രവര്‍ത്തിക്കുന്ന വിധമാണ് ഇതില്‍ സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞമാസം വരുണയുടെ പരീക്ഷണ പറക്കലിന് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷിയായിരുന്നു. ഇതിന്റെ ദൃശ്യം കേന്ദ്ര വ്യോമയാന മന്ത്രാലയം പങ്കുവെച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്